കൊച്ചി: കേരളത്തിലെ സീനിയര്‍ ഹോക്കി താരങ്ങളുടെ നേതൃത്വത്തില്‍ സീനിയര്‍ പ്ലയേഴ്സ് അസോസിയേഷന് ഓഫ് ഹോക്കി (സ്പാ) എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. ഡാമിയന്‍ കെ.ഐ (പ്രസിഡന്റ്), സുനില്‍. ഡി.ഇമ്മട്ടി (സെക്രട്ടറി), ടി.പി മന്‍സൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. സംസ്ഥാനത്ത് ഹോക്കിയുടെ പ്രചാരം വര്‍ധിപ്പിക്കുക, സ്പോണ്‍സര്‍മാരെ കണ്ടെത്തി പുതിയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുക, കളിക്കാരെ സാമ്പത്തികമായി സഹായിക്കുക തുടങ്ങിയവയാണ് അസോസിയേഷന്റെ ലക്ഷ്യങ്ങളെന്ന് ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 4 സോണുകളാക്കി തിരിച്ച് ഓരോ സോണിലും ഹോക്കി അക്കാദമികളും സ്ഥാപിക്കും. സംഘടനയില്‍ നിലവില്‍ 70ലേറെ അംഗങ്ങളുണ്ട്. 8ന് കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സംഘടനയ്ക്ക് ഔദ്യോഗിക തുടക്കം കുറിക്കും. മുതിര്‍ന്ന ഹോക്കി താരങ്ങളെ ആദരിക്കും. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം നടക്കും. പഴയ കാല കളിക്കാരുടെ സൗഹൃദ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഡാമിയന്‍ കെ.ഐ, സുനില്‍ ഡി ഇമ്മട്ടി, ടി.പി മന്‍സൂര്‍, എസ്.ആര് പ്രദീപ്, ജോര്‍ജ് നൈനാന്, റൂഫസ് ഡിസൂസ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.