തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം സഭയിലുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ അന്വേഷണം വേണമെന്ന കോടതി ഉത്തരവ് സ്വാ?ഗതം ചെയ്യുന്നുവെന്നും അന്വേഷണം സത്യസന്ധമാകണമെന്നും വിഡി സതീശന്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചമെന്നാണ് ധനമന്ത്രി പറയുന്നതെന്നും എന്നാല്‍ പഞ്ചായത്തില്‍ പുല്ല് പറിക്കാന്‍ കാശ് കൊടുക്കാനില്ലെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. അതുപോലെ തന്നെ വേക്കന്‍സികള്‍ റിപ്പോര്‍ട്ട് കൃത്യമായി ചെയ്യുന്നില്ല. വിദ്യാഭ്യാസം, പഞ്ചായത്ത് വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ജീവനക്കാരുടെ വന്‍ കുറവാണുള്ളത്. സി.പി.ഒ ലിസ്റ്റ് എത്തിയിട്ട് 7 മാസമായി. എന്നാല്‍ ഒന്നാം റാങ്കുകാരന് ഇതുവരെ ജോലി നല്‍കിയിട്ടില്ല.
47 Less than a minute