കൊച്ചി: ഗൂഢാലോചന കേസില്‍ നടന് ദിലീപിനെതിരെ എതിരെ കേസെടുക്കുന്ന തലേദിവസം ദിലീപിനെ ഡിഐജി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റിലാണ് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ സംഭാഷണമാണ് ദിലീപ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം നാലുമിനിറ്റ് നീണ്ടു. ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു സംഭാഷണമെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ദിലീപിന്റെ ഫോണിലേക്കാണ് ഡിഐജിയുടെ ഫോണില്‍ നിന്നും കോള്‍ എത്തിയത്. കേസ് എടുക്കുന്നതിനെ തലേദിവസം എന്തിനാണ് പ്രതിയെ ഡിഐജി സഞ്ജയ്കുമാര്‍ വിളിക്കാനുണ്ടായ സാഹചര്യമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അതേസമയം ഫോണിലെ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് അത് കോടതിയില്‍ ഹാജരാക്കിയതെന്ന പ്രോസിക്യൂഷന് വാദത്തിനെതിരെയാണ് ദിലീപ് ഹൈക്കോടതിയില്‍ വിശദീകരണം നല്കി. കേസില്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് മൊബൈല്‍ഫോണില്‍ നിന്നും കളഞ്ഞതെന്നും ദിലീപ് വ്യക്തമാക്കി. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
ഭതന്റെ ഫോണില്‍ നിന്നും താന്‍ ഡിലീറ്റ് ചെയ്തു എന്നു പറയപ്പെടുന്നത് തന്റെ വാട്സ്ആപ്പ് ചാറ്റുകളാണ്. ഇപ്പോഴത്തെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളാണ് അതൊക്കെ. സ്വാഭാവികമായി ചെയ്യുന്ന നടപടി മാത്രമാണ്. അതില്‍ തെറ്റു കാണേണ്ടതില്ല- ദിലീപ് കോടതിയില്‍ വ്യക്തമാക്കി.
ഫോണുകള്‍ പരിശോധിച്ച് കോടതിക്ക് കൈമാറിയ ഫോറന്‍സിക് റിപ്പോര്‍ട്ടും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയിട്ടുള്ള വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ടെന്നും ദിലീപ് പറയുന്നു. ലാബില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെടുത്ത മിറര്‍ ഇമേജില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.
തെളിവുകള്‍ നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കില്‍, ഫോറന്‍സിക് ലാബില്‍ കൈമാറുകയില്ലായിരുന്നുവെന്നും പകരം ഫോണുകള്‍ നശിപ്പിക്കുകയല്ലേ ചെയ്യുകയെന്നും ദീലീപ് ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന് ബാലചന്ദ്രകുമാറുമായുള്ള ആശയവിനിമയങ്ങളുടെ വിശദാംശങ്ങളും വിവരങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതെന്നാണ് ദിലീപിന്റെ വാദം. മാത്രമല്ല താന്‍ ഈ തീരുമാനമെടുത്തത് തനിക്കെതിരെ വധഗൂഡാലോചനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വളരെ മുമ്പാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.
ഫോണ്‍ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയത്. അഡ്വ സംഘത്തിന്റെ ഈ വാദങ്ങള്‍ക്ക് എതിരെയാണ് ദിലീപ് കോടതിയില്‍ വിശദീകരണം നല്‍കിയത്.
സംവിധായകന് ബാലചന്ദ്രകുമാറിനും തന്റെ മുന്‍ വീട്ടുജോലിക്കാരനായ ദാസനും എതിരെ ദിലീപ് കോടതിയില്‍ രംഗത്തെത്തി. തന്റേതെന്ന പേരില്‍ ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ വിശ്വാസയോഗ്യമല്ല. ഒരു പെന്‍ഡ്രൈവ് മാത്രമാണ് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയത്. ഈ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഉപകരണങ്ങള്‍ ഹാജരാക്കിയിട്ടില്ലെന്നും ഫിലിപ്പ് കോടതിയില്‍ പറഞ്ഞു.
മാത്രമല്ല തനിക്കെതിരെ വീട്ടു ജോലിക്കാരനായിരുന്ന ദാസന് പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും അവ പൊലീസ് പറഞ്ഞു പഠിപ്പിച്ചു വിട്ട മൊഴികള്‍ മാത്രമാണെന്നും ദിലീപ് ആരോപിച്ചു. ദാസന് അഭിഭാഷകന്റെ ഓഫീസിലെത്തിയെന്നു പറയുന്ന ദിവസങ്ങളില്‍ അഡ്വ. രാമന്‍പിള്ള കോവിഡ് ബാധിതനായി കഴിയുകയായിരുന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കോവിഡ് പരിശോധനാഫലവും ദിലീപ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.