BREAKINGNATIONAL

‘കൈയില്‍ പശുവിറച്ചിയല്ലേ, നിങ്ങളെ വെറുതെ വിടില്ല’; ട്രെയിനില്‍ വയോധികന് ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും

മുംബൈ: മഹാരാഷ്ട്രയില്‍ പശുവിറച്ചി കൊണ്ടുപോകുന്നുവെന്ന് സംശയിച്ച് വയോധികനെ ട്രെയിനില്‍ സഹയാത്രികര്‍ മര്‍ദ്ദിച്ചു. പത്തോളം പേര്‍ ചേര്‍ന്നാണ് വയോധികനെ ചോ?ദ്യം ചെയ്തതും മര്‍ദ്ദിച്ചതുമെന്ന് വീഡിയോയില്‍ കാണാം. വയോധികനെ സഹായിക്കാന്‍ ആരും രം?ഗത്തുവന്നില്ല. ജല്‍ഗാവ് ജില്ല സ്വദേശിയായ അശ്റഫ് മുനിയാര്‍ എന്ന വയോധികനാണ് മര്‍ദ്ദനമേറ്റത്. മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു മുനിയാര്‍. ഇ?ദ്ദേഹം കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളില്‍ ഇറച്ചി പോലെയുള്ള സാധനമാണെന്ന് പറഞ്ഞായിരുന്നു ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും. തന്റെ മകളുടെ കുടുംബത്തിലെ പരിപാടിക്കായി മാംസം കൊണ്ടുപോകുകയാണെന്ന് ഇയാള്‍ അറിയിച്ചു.
മറുപടിയില്‍ തൃപ്തരല്ലാത്ത യാത്രികര്‍ വയോധികനെ ഉപദ്രവിക്കുകയും ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പെട്ടികളില്‍ എരുമയുടെ ഇറച്ചിയാണെന്നും ഇവര്‍ ആരോപിച്ചു. ശ്രാവണ മാസം ഹിന്ദുക്കളുടെ പുണ്യ മാസമാണെന്നും ഇവര്‍ പറഞ്ഞു. മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് 1976 പശുക്കളെയും കാളകളെയും കാളകളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും എരുമകള്‍ക്ക് നിരോധനം ബാധകമല്ല.
റെയില്‍വേ കമ്മീഷണര്‍ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇയാളെ മര്‍ദിച്ച യാത്രക്കാരെ റെയില്‍വേ പോലീസ് അന്വേഷിക്കുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles

Back to top button