KERALABREAKING NEWSLATEST

”കൈവെട്ടും, കാല്‍വെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങള്‍ പറയില്ല’; വീണ്ടും പ്രകോപന മുദ്രാവാക്യം

ആലപ്പുഴ: ജില്ലയില്‍ വീണ്ടും പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍. എംഎല്‍എമാരും സിപിഎം സിപിഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നയിച്ച എല്‍ഡിഎഫ് റാലിയിലാണു പ്രകോപന മുദ്രാവാക്യം ഉയര്‍ന്നത്. ‘കൈവെട്ടും, കാല്‍വെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങള്‍ പറയില്ല, പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്’ എന്നായിരുന്നു മുദ്രാവാക്യം.
തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു നേരെ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു റാലി. രാവിലെ അമ്പലപ്പുഴയിലെ സിപിഎം റാലിയിലും ഈ മുദ്രാവാക്യം മുഴങ്ങിയിരുന്നു. അമ്പലപ്പുഴയിലെ പ്രകോപന മുദ്രാവാക്യത്തില്‍ പ്രതികരണവുമായി എച്ച്.സലാം എംഎല്‍എ രംഗത്തെത്തി. എകെജി സെന്റര്‍ ആക്രമണത്തെ ചെറുതാക്കി കാണിക്കാനാണു മുദ്രാവാക്യവിവാദം എന്നായിരുന്നു സലാമിന്റെ പ്രതികരണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker