KERALABREAKING NEWSLATEST

കൊച്ചിയില്‍ ഫ്‌ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരപീഢനം; ബലാത്സംഗം ചെയ്തു, ശരീരം പൊള്ളിച്ചു, പ്രതിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടില്‍ യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പറയുന്നത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വച്ച് യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കൊച്ചിയില്‍ തുടരാന്‍ ഭയമുളള യുവതി മറ്റൊരിടത്ത് അഭയം പ്രാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ലോക്ക്ഡൗണില്‍ കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചിയിലെ ഫ്‌ലാറ്റില്‍ അകപ്പെട്ട് പോവുകയായിരുന്നു. ഈ സമയത്ത് മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ എന്ന വ്യക്തിയുമായി യുവതി പരിചയത്തിലാവുകയും, ഇരുവരും അടുപ്പത്തിലായതോടെ ഇയാളുടെ ഫ്‌ലാറ്റില്‍ യുവതി താമസമാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയോടെ പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും, പെണ്‍കുട്ടിയുടെ നഗ്‌ന വിഡിയോ ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് ക്രൂ പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്.
ഒരു ദിവസം ഇയാള്‍ ഫ്‌ലാറ്റില്‍ ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടി ഫ്‌ലാറ്റില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണ് യുവതിയുടെ ആരോപണം.
തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker