KERALANEWS

കൊച്ചിയിൽ എത്തിയത് ലൈംഗിക വേഴ്ചയിലൂടെ പണം സമ്പാദിക്കാൻ; 3 ആഫ്രിക്കൻ യുവതികൾ അറസ്റ്റിൽ

ലൈംഗിക വേഴ്ച്ചയിലൂടെ പണം സമ്ബാദിക്കാൻ കൊച്ചിയിലെത്തിയ മൂന്നു വിദേശ വനിതകള്‍ പൊലീസിന്റെ പിടിയിലായി.കെനിയൻ സ്വദേശിനികളായ യുവതികളാണ് അറസ്റ്റിലായത്. ലിഡിയ അമോള ബിഷേന്ത (29), മേഴ്സി അകിനിയ ഒനിയാങ്കോ (26), വിക്കിയ ജോസഫൈൻ സോളൊളോ (33) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. സാധുവായ യാത്രാരേഖകളോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെയാണ് യുവതികള്‍ കൊച്ചിയിലത്തിയത്.

2017ല്‍ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളിലാണ് മൂവരും ഇന്ത്യയിലെത്തിയത്. വീസ കാലാവധി കഴിഞ്ഞിട്ടും മൂവരും സ്വന്തം നാട്ടിലേക്ക് തിരികെ പോയില്ല. ഡല്‍ഹിയിലും ബംഗളൂരുവിലും വേശ്യാവൃത്തി നടത്തിയതിന് പിന്നാലെയാണ് യുവതികള്‍ കൊച്ചിയിലേക്കെത്തിയത്. സുഹൃത്തുക്കളാണ് കൊച്ചിയില്‍ അനാശാസ്യപ്രവർത്തനങ്ങള്‍ക്ക് അനന്ത സാധ്യതകളുണ്ടെന്ന് യുവതികളെ ധരിപ്പിച്ചത്. പക്ഷേ സിറ്റി പൊലീസ് ഒരുക്കിയ പഴുതടച്ച സുരക്ഷ മൂവരെയും കുടുക്കി. കൊച്ചിയെത്തി മണിക്കൂറുകള്‍ക്കകം കെനിയൻ യുവതികള്‍ പിടിയിലായി.

Related Articles

Back to top button