KERALALATEST

കൊച്ചി ഫ്‌ലാറ്റില്‍ യുവതി നേരിട്ടത് സമനതകളില്ലാത്ത കൊടിയ പീഡനം…മുളകുവെള്ളം കണ്ണിലൊഴിച്ചു, മൂത്രം കുടിപ്പിച്ചു സ്വകാര്യദൃശ്യം പകര്‍ത്തി

കൊച്ചി: കൊച്ചിയിലെ നഗരഹൃദയമായ മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ കണ്ണൂര്‍ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം. യുവതി പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിയതോടെയാണ് മുന്‍പരിചയമുണ്ടായിരുന്ന മാര്‍ട്ടിനൊപ്പം യുവതി താമസിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയത്തിലായത്. ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടിന്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. അതിക്രൂരമായ ലൈംഗികാതിക്രമവും മര്‍ദനവുമാണ് യുവതിക്ക് നേരിടേണ്ടതായി വന്നത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാര്‍ട്ടിന്‍, ഫ്‌ലാറ്റില്‍നിന്ന് പുറത്ത് പോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നതെന്നു യുവതി വ്യക്തമാക്കുന്നു.
ഭക്ഷണം വാങ്ങുന്നതിനായി മാര്‍ട്ടിന്‍ പുറത്തുപോയപ്പോഴാണ് യുവതി ഫ്‌ലാറ്റില്‍നിന്ന് രക്ഷപെട്ടത്. ഒളിവില്‍ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാര്‍ട്ടിന്‍ നിരന്തരം വിളിച്ചതോടെ പൊലീസില്‍ പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് മാര്‍ട്ടിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപെട്ടു. അതേസമയം, പീഡനത്തിനും മര്‍ദനത്തിനും പുറമെ യുവതിയില്‍നിന്ന് ഇയാള്‍ പണവും തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപയും പ്രതി തട്ടിയെടുത്തു. മാസം 40,000 രൂപ വീതം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ ഇതുണ്ടായില്ല.
സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടിലിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവിഡും ലോക്ഡൗണും മൂലമാണ് ഇയാളെ പിടികൂടാനാകാത്തതെന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യം തേടി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചിരുന്നു. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker