BREAKING NEWSKERALALATEST

കൊച്ചി ഫ്‌ലാറ്റ് പീഡനം: മൂന്ന് പേര്‍ പിടിയില്‍, മാര്‍ട്ടിനായി തിരച്ചില്‍ തുടരുന്നു

തൃശൂര്‍: കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പ്രതി മാര്‍ട്ടിന്‍ ജോസഫിനെ തൃശ്ശൂരില്‍ ഒളിപ്പിച്ചവരാണ് പിടിയിലായത്. മാര്‍ട്ടിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
മാര്‍ട്ടിന്‍ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുണ്ടൂരിലെത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ചെന്നിരുന്നില്ല. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങള്‍ മുണ്ടൂര്‍ മേഖലയില്‍ ക്യാംപ് ചെയ്തു തിരിച്ചലില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ കൃത്യങ്ങളും മാര്‍ട്ടിന്‍ ചെയ്തിരുന്നു. യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കൊച്ചിയില്‍ തുടരാന്‍ ഭയമുളള യുവതി മറ്റൊരിടത്ത് അഭയം പ്രാപിച്ചിരിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker