BREAKING NEWSKERALA

കൊച്ചി മയക്കുമരുന്ന് കേസ്; പിടികൂടിയത് എംഡിഎംഎ അല്ല, കൂടിയ വീര്യമുള്ള മെത്തഫെറ്റാമിന്‍

കൊച്ചി: കൊച്ചി കാക്കനാട് മയക്കുമരുന്ന് കേസില്‍ പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍. എംഡിഎംഎയ്ക്ക് സമാനമായ, വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തത് എന്നാണ് കണ്ടെത്തല്‍. രാസപരിശോധനയില്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്പില്‍ നിര്‍മിച്ചതാണ് പിടികൂടിയ മയക്കുമരുന്ന് എന്നും എക്‌സൈസ് അറിയിച്ചു. ഒരു കിലോ മേത്തഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തിരുന്നത്.
കേസില്‍ ഒരു സ്ത്രീ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായ സുസ്മിത ഫിലിപ്പ് ആണ് പിടിയിലായത്. കടത്ത് സംഘത്തിനൊപ്പമുണ്ടായിരുന്ന നായ്ക്കളെ ഏറ്റുവാങ്ങിയ, ടീച്ചര്‍ എന്ന വിളിപ്പേരുകാരിയാണ് സുസ്മിത. പ്രതി, മയക്കുമരുന്ന് ഇടപാടില്‍ സജീവമായിരുന്നെന്നും മയക്കുമരുന്ന് പാര്‍ട്ടികളുടെ സംഘടാകയാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു കാറില്‍ നായ്ക്കളെയും ഒപ്പം കൂട്ടിയത്. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ, പിന്നീടാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. വിദേശ ഇടപാടുകാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് ഇവരെ ചോദ്യം ചെയ്തിരുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker