BREAKING NEWSKERALALATEST

കൊച്ചി ലഹരി കടത്തിന്റെ മുഖ്യആസൂത്രക ആദ്യം വിട്ടയച്ച ത്വയ്ബ

കൊച്ചി: വാഴക്കാലയില്‍ രണ്ടു കിലോ എംഡിഎംഎ ലഹരി പിടികൂടിയ സംഭവത്തില്‍ പ്രധാന ആസൂത്രക തിരുവല്ല സ്വദേശിനി ത്വയ്ബയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാടിനായാണ് ഈ പണം ഉപയോഗിച്ചത് എന്നാണ് കണ്ടെത്തല്‍. അതേസമയം ഇവരെ രണ്ടു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കേസിന്റെ വിവരങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
വാഴക്കാല ലഹരി മരുന്നു കേസിലെ ആറാം പ്രതിയാണ് ത്വയ്ബ അവിലാദ്. ഇവരെ ആദ്യം പ്രതിയല്ലെന്നു വിലയിരുത്തി ഉദ്യോഗസ്ഥര്‍ വിട്ടയച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഇവര്‍ എംഡിഎംഎ കയ്യില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പുറത്തു വന്നതോടെയാണ് ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നതും അറസ്റ്റു ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതോടെയായിരുന്നു അറസ്റ്റ്. ചെന്നൈയില്‍ നിന്നു കേരളത്തിലേയ്ക്കു ലഹരി കടത്തിയ സംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നെന്നും സമ്മതിച്ചിട്ടുണ്ട്.
അതേ സമയം, പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും എത്തി എക്‌സൈസ് അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവു ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതികള്‍ക്ക് ലഹരി വാങ്ങുന്നതിന് പണം അക്കൗണ്ടുകളില്‍ ഇട്ടു നല്‍കിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. 12 കോടിയിലധികം രൂപയുടെ ഇപാടു നടന്നതിനാല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നുണ്ട്. ഇഡി ഇതു സംബന്ധിച്ച വിവരങ്ങള്‍ എക്‌സൈസ് അന്വേഷണ സംഘത്തില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker