മുംബൈ: പ്രമുഖ ഒപ്റ്റിക്കല്‍, ഡിജിറ്റല്‍ സൊല്യൂഷന്‍സ് കമ്പനിയായ എസ്ടിഎല്‍ ടെക്നോളജീസ്, കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് തടസ്സമില്ലാത്ത ആശയവിനിമയ സംവിധാനം സാധ്യമാക്കിത്തീര്‍ത്തതായി അറിയിച്ചു.
കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി എസ്ടിഎല്‍ നിയോക്സ് യൂണിഫൈഡ് കമ്മ്യൂണിക്കേഷന്‍സ് സൊല്യൂഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ഐപി ടെലിഫോണി, കോണ്‍ടാക്റ്റ് സെന്റര്‍, ഓട്ടോമാറ്റിക് കോള്‍ ഡിസ്ട്രിബ്യൂഷന്‍ (അഇഉ), കഢഞക സെന്‍ട്രലൈസ്ഡ് വോയ്സ് റെക്കോര്‍ഡിംഗ് (ഇഢഞ) മൊഡ്യൂള്‍ എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിയോക്സ് പ്രവര്‍ത്തിക്കുന്നത്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 78 ഇലക്ട്രിക്ഹൈബ്രിഡ് ബോട്ടുകള്‍ ഉപയോഗിച്ച്കൊച്ചിയിലെ 10 ദ്വീപ് സമൂഹങ്ങളെ മെയിന്‍ലാന്റുമായി കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി ബന്ധിപ്പിക്കും. ഈ പരിസ്ഥിതി സൗഹൃദബോട്ടുകള്‍ 76 കിലോമീറ്റര്‍ ദൈഘ്യമുള്ള 16റൂട്ടുകളിലൂടെ 38 ടെര്‍മിനലുകളില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തു കൊണ്ട് പതിവായി അങ്ങോട്ടും ഇങ്ങോട്ടുംഓടിത്തുടങ്ങും. പരിസ്ഥിതി സൗഹൃദമായ വാട്ടല്‍ ടാക്സി സര്‍വീസായിരിക്കുംഇത്. പദ്ധതി വ്യാപാരം, വാണിജ്യം, സാമൂഹിക ഇടപെടല്‍ എന്നിവയ്ക്ക് പുതിയ
അവസരങ്ങള്‍ തുറക്കും.38 ജെട്ടികള്‍, ബോട്ട് യാര്‍ഡ്, ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ (ഒസിസി) എന്നിവിടങ്ങളില്‍ നിന്നുള്ള 145 ആന്തരിക പ്രയോജകര്‍ക്കും 10 ഹെല്‍പ്പ് ഡെസ്‌ക്നിര്‍വ്വഹണാധികാരികള്‍ക്ക് ആന്തരികമായും
ജീവനക്കാരും പൗരന്മാരുംപോലുള്ള ബാഹ്യ തല്പരകക്ഷികളുമായും ആശയവിനിമയം നടത്താനും എസ്ടിഎല്‍ ന്റെ നിയോക്സ് പ്ലാറ്റ്ഫോം അനുവദിക്കും. പദ്ധതി
വിപുലമായ കോളിംഗ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ജെട്ടികളിലുടനീളമുള്ള വിഎച്ച്എഫ് റേഡികളുമായും പി എ സിസ്റ്റങ്ങളുമായും നിയോക്സ് സംയോജിപ്പിച്ചിരിക്കുന്നു.
. നിയോക്സ് ഐപി ടെലിഫോണി, പൊതു സ്വിച്ചഡ് ടെലിഫോണ്‍ നെറ്റ്വര്‍ക്കിലേക്ക് അനുബന്ധിച്ച ഫോണ്‍ ബന്ധിപ്പിക്കുകയും ആന്തരിക ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ അല്ലെങ്കില്‍ തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ ആശയവിനിമയം നല്‍കുകയും ചെയ്യും.
ഒരു അനലിറ്റിക്കല്‍ ഡാഷ്ബോര്‍ഡിലൂടെ ബോട്ട് സര്‍വീസുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും
മുഴുവന്‍ സിസ്റ്റത്തിന്റെയും പ്രവര്‍ത്തനങ്ങളിലും പരിപാലനത്തിലും സഹായിക്കുന്നതിലും നിയോക്സ് ഒരു പ്രധാന പങ്ക്വഹിക്കും.