LATESTKERALA

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടില്‍ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുക.

ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനായ ധര്‍മരാജനുമായി ബന്ധപ്പെടാന്‍ സംസ്ഥാന ഓഫീസില്‍ നിന്നാണ് നിര്‍ദേശം ലഭിച്ചതെന്നാണ് കര്‍ത്തയുടെ മൊഴി.

സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണമിടപാടുമായി ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു ഗണേഷിന്റെ മൊഴി. പരാതിക്കാരന്‍ പണവുമായി വരുന്നതറിഞ്ഞ പ്രതികള്‍ ആസൂത്രിതമായാണ് കവര്‍ച്ച നടത്തിയത്. നിലവില്‍ കണ്ടെത്തിയ തുകയെക്കാള്‍ കൂടുതല്‍ കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. കേസിലെ മൂന്ന് പ്രതികള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker