BREAKING NEWSKERALA

കൊടകര കുഴല്‍പ്പണക്കേസ്; സുരേഷ്‌ഗോപിയുടെ മെഴിയെടുത്തേക്കും

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്ന് സൂചന. കൊടകര കുഴല്‍പ്പണക്കേസില്‍ പണവുമായെത്തിയ ധര്‍മരാജന്‍ തൃശ്ശൂരിലേക്കും പണവുമായെത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തൃശ്ശൂരിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മരാജന്‍ ഉള്‍പ്പടെയുളളവര്‍ എത്തിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപിയെ വിളിപ്പിക്കുന്നത്. തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. പണം എവിടെ നിന്നെത്തി, എന്തിനുവേണ്ടിയെത്തി. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ്‌ഗോപിയില്‍ നിന്ന് മൊഴിയെടുക്കുക. എന്നാണ് സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുക്കുക എന്ന കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
ധര്‍മരാജന്‍, റഷീദ് തുടങ്ങിയവര്‍ തൃശ്ശൂരിന് പുറമേ മറ്റു നിയമസഭാ മണ്ഡലങ്ങളിലേക്കും പണവുമായി എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker