KERALABREAKING NEWSLATEST

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന വിലക്കി ബിജെപി കേന്ദ്ര നേതൃത്വം

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവന വിലക്കി ബിജെപി കേന്ദ്ര നേതൃത്വം. അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രം നിർദേശം നൽകി.

അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് കടക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന വ്യാപകമായി വിശദീകരണ യോഗം വിളിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷമാകും നടപടി.

ബൂത്ത് തലം മുതല്‍ സംഭവം വിശദീകരിക്കാനും നിയോജകമണ്ഡലം തലത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കാനും തീരുമാനമായി. കുഴൽപ്പണവുമായി ബന്ധപ്പെട്ട സംഭവം നടന്ന തൃശൂരില്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന വൈസ്പ്രസിഡന്റ് സി.സദാനന്ദന്‍ മാസ്റ്റര്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ചുമതല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker