തൃശൂര്‍ : കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ പരാക്രമം. യുവാക്കള്‍ എസ് ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക സംഭവം നടന്നത്. ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്. എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. കൈയ്ക്ക് പരിക്കേറ്റ എസ് ഐ കെ അജിത്ത് ചികിത്സയിലാണ്.
അതേസമയം നെടുമങ്ങാട് സ്റ്റേഷനുള്ളില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചി മുറിക്കുള്ളിലാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. നെടുമങ്ങാട് സ്വദേശി മനുവാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു.