BUSINESSBUSINESS NEWS

കൊതുക് നിയന്ത്രണ ലക്ഷ്യവുമായി മോര്‍ട്ടീന്‍

കൊച്ചി : ലോകത്തിലെ മുന്‍നിര കീട നിയന്ത്രണ ബ്രാന്‍ഡായ മോര്‍ട്ടീന്‍ കൊതുക് നിയന്ത്രണ ലക്ഷ്യവുമായി വിവിധ ഭാഷകളില്‍ പുതിയ ടിവിസി അവതരിപ്പിച്ചു. കീടങ്ങളെയും കൊതുകുജന്യ രോഗങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് മോര്‍ട്ടീന്‍
പുതിയ ടിവിസിയിലൂടെ ലക്ഷ്യമിടുന്നത്. 2004ല്‍, മോര്‍ട്ടീന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ‘ലൂയി ദി ഫ്‌ളൈ’ എന്ന ആനിമേറ്റഡ് കഥാപാത്രത്തെ പുനരവതരിപ്പിച്ചു കൊണ്ടാണ് മോര്‍ട്ടീന്‍പ്രചരണം ശക്തമാക്കാനൊരുങ്ങുന്നത്.
പ്രമുഖ കലാകാരന്‍ ജെഫ്രി മോര്‍ഗന്‍ വരച്ചു അനിമേറ്റ് ചെയ്ത കഥാപാത്രമാണ് ‘ലൂയി ദി ഫ്‌ളൈ’. 2030ഓടെ ഇന്ത്യയെ മലേറിയ മുക്തമാക്കുന്നതിലാണ് മോര്‍ട്ടീന്‍
ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലൂയിയെ പുനരവതരിപ്പിച്ചതിലൂടെ കീടങ്ങളെയും, കൊതുകുജന്യ രോഗങ്ങളെയും കുറിച്ച് കൂടുതല്‍ അവബോധം രാജ്യത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെക്കിറ്റ് സൗത്ത് ഏഷ്യ ഹൈജീന്‍ വിഭാഗം റീജണല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൗരഭ് ജെയിന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker