ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി. കോളജിനും, പ്രിന്‍സിപ്പാള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പോലീസ് സംരക്ഷണമൊരുക്കണമെന്ന് കോടതി നിര്‍ദേശം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും നിര്‍ദേശം
കോളേജ് പ്രിന്‍സിപ്പലിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘര്‍ഷമുണ്ടായ ദിവസം എസ്.എഫ്.ഐയുടെ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികളാണ്? സസ്പെന്‍ഷനിലായത്.
സംഭവത്തില്‍ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌കിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
65 Less than a minute