ENTERTAINMENTMALAYALAM

‘കൊറോണ കാലത്ത് ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ?’; അമ്മയില്‍ നിന്ന് രാജിവെച്ച പാര്‍വതിയെ പരോക്ഷമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍

കൊച്ചി:ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് നടി പാര്‍വതി രാജി വെച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുകയാണ്. പാര്‍വതിയുടെ രാജിയെ തുടര്‍ന്ന് നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും എത്തിയത് . ഇപ്പോള്‍ ഇതാ പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. രാജിവെക്കാനൊക്കെ ആളുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

”കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ” എന്നായിരുന്നു ഗണേഷ് കുമാറിന്റെ ഈ മറുപടി.

Related Articles

Back to top button