BREAKING NEWSWORLD

കൊറോണ വൈറസ് ഗവേഷണം; വുഹാന്‍ ലാബിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ചൈന

ബീജിങ്: കൊറോണ വൈറസ് ഗവേഷണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വുഹാനിലെ ലബോറട്ടറിക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ചൈന. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാ ലിജിയാന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊറോണ വൈറസ് രോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിന് വുഹാന്‍ ലാബിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ആവശ്യം.
ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് 2021ല്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ ‘ഔട്ട്സ്റ്റാന്‍ഡിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അച്ചീവ്‌മെന്റ് പ്രൈസി’ന് തെരഞ്ഞെടുത്തിരുന്നു, ഇതിന് പിന്നാലെയാണ് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.
2019 അവസാനം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചത് മുതല്‍ വിവാദങ്ങളുടെ കേന്ദ്രമായി മാറിയ സ്ഥലമാണ് വുഹാനിലെ ലാബ്. വൈറസിന്റെ ഉത്ഭവകേന്ദ്രം സംബന്ധിച്ച് വിവാദങ്ങളിലും വുഹാന്‍ ലാബ് ഉള്‍പ്പെട്ടിരുന്നു. ലാബില്‍ നടത്തിയ പഠനങ്ങള്‍ക്കിടെയാണ് വൈറസ് വ്യാപനം ഉണ്ടായതെന്ന വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദവുമായി ആദ്യം രംഗത്തെത്തിയവരിലൊളായ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലിമെംഗ് യാന്‍ വുഹാന്‍ ലാബിന് നോബേല്‍ സമ്മാനം നല്‍കണമെന്ന വാര്‍ത്തയോടും പ്രതികരിച്ചു. നാമനിര്‍ദേശത്തെ ഭ്രാന്തമായ തീരുമാനമെന്നാണ് അദ്ദേഹം ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ന്യൂസ് 18യോട് പറഞ്ഞത്.
‘കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുമ്പോള്‍, കൊവിഡ് 19 മഹാമാരി ഉത്ഭവിച്ചത് വുഹാനിലാണെന്നാണ് ആളുകള്‍ മനസ്സിലാക്കുന്നത്. എന്നാല്‍, വൈറസിന്റെ വകഭേദങ്ങള്‍ മാറ്റി പരീക്ഷിച്ചു നേട്ടമുണ്ടാക്കുന്നതിലാണ് ലാബുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നൊബേല്‍ നാമനിര്‍ദ്ദേശം ലോകത്തോടുള്ള ചൈനയുടെ കാഴ്ചപ്പാട് വ്യക്തമായി കാണിക്കുന്നു, അത് വൈരുദ്ധ്യാത്മകവും എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുക്തിക്ക് തികച്ചും അനുയോജ്യവുമാണ്’ ലിമെംഗ് യാന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker