ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസ് ചൊവ്വാഴ്ച പരിഗണിക്കും. സി.ബി.ഐ. ഏറ്റെടുത്ത അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിച്ചേക്കും. ഇതിനായി പ്രത്യേകസമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. സി.ബി.ഐ.യില്‍നിന്ന് അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് തേടിയേക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മണിപ്പൂരിലെ സംഘര്‍ഷം ഉള്‍പ്പെടെ പലവിഷയങ്ങളിലും അന്വേഷണമേല്‍നോട്ടത്തിന് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം 13-നാണ് കേസന്വേഷണം കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടത്.
81 Less than a minute