MALAYALAMENTERTAINMENT

കൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നു; വണ്‍ഡെ മിററിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

തിരുവനന്തപുരം: വിവാദമായ കൊല്ലം സ്വദേശി രേഷ്മ കേസ് സിനിമയാകുന്നു. സന്തോഷ് കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ഡേ മിറര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഒക്ടോബര്‍ ആദ്യ വാരം ഷൂട്ടിങ് ആരംഭിക്കും. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളുമൊക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്‌പെന്‍സ് ത്രില്ലെര്‍ ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ടു ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. മറ്റു താര നിര്‍ണയം പുരോഗമിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker