KERALALATEST

കൊല്ലത്ത് ടോള്‍പ്ലാസ ജീവനക്കാരന് മര്‍ദ്ദനം; പ്രതി കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. വര്‍ക്കല സ്വദേശി ലഞ്ജിത്ത് ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ അഭിഭാഷകനാണെന്നാണ് വിവരം. കുരീപ്പുഴ സ്വദേശി അരുണിനെയാണ് കാര്‍ യാത്രക്കാര്‍ ഇന്നലെ മര്‍ദ്ദിച്ചത്.
കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ ഇവരുടെ വാഹനം കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ പറഞ്ഞു. ഇവരെ തടഞ്ഞതോടെ അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചിഴച്ചു. ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. KL 26 F 9397 എന്ന നമ്പറില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അരുണ്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker