BREAKING NEWSKERALALATEST

കൊല്ലത്ത് പരിസ്ഥിതി ദിനത്തില്‍ യുവാക്കള്‍ നട്ടത് കഞ്ചാവ് ചെടി

കൊല്ലം: പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ട് യുവാക്കളുടെ ‘പ്രകൃതിസ്‌നേഹം.’ കൊല്ലം കണ്ടംച്ചിറയിലാണ് യുവാക്കള്‍ പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികളായ യുവാക്കളെ കണ്ടെത്താന്‍ പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം യുവാക്കള്‍ ചെടി നടുന്നതും ഇതിന്റെ ഫോട്ടോയെടുക്കുന്നതും അയല്‍ക്കാരന്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ഇയാളാണ് കഞ്ചാവ് ചെടിയാണെന്ന സംശയത്തെ തുടര്‍ന്ന് എക്‌സൈസില്‍ വിവരമറിയിച്ചത്. എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെ യുവാക്കള്‍ നട്ടത് കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു.
ഏകദേശം 60 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് പറമ്പില്‍നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker