കൊല്ലത്ത് വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊല്ലം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ.

അതേസമയം, ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.