പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ സമാന്തര കണ്‍വന്‍ഷന്‍ ചേര്‍ന്ന സി.പി.എം വിമത4ക്കെതിരെ നടപടി ഉടനെന്ന്പാ4ട്ടി ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സതീഷ്, വി.ശാന്തകുമാര്‍ എന്നിവര്‍ക്കെതിരായ നടപടി വൈകുന്നതില്‍ ഒരുവിഭാഗം നേതാക്കള്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി.
വിമത4ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാവും. വിമത4 ചെയ്യുന്നത് ഗുരുതരമായ തെറ്റെന്നും വിമത4ക്ക് തെറ്റ് തിരുതാന്‍ പരമാവധി അവസരം നല്‍കിയെന്നും സെക്രട്ടറി. ചിറ്റൂ4 ഏരിയ സമ്മേളനത്തില്‍ മറുപടി പ്രസംഗത്തിലാണ് ജില്ലാ സെക്രട്ടറിയുടെ വിമ4ശനം. തെറ്റുകള്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു, തെറ്റിദ്ധരിക്കപ്പെട്ട സഖാക്കള്‍ കൂടെ പോവുന്നുവെന്നും ജില്ലാ സെക്രട്ടറി. നടപടി വൈകുമ്പോള്‍ നേതൃത്വത്തിനും ചിലത് മറയ്ക്കാനുണ്ടെന്ന് അണികള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ലെന്നും ആക്ഷേപമുയ4ന്നിരുന്നു.
ഭിന്നതയെത്തുടര്‍ന്ന് ചിറ്റൂര്‍ ഏരിയ സമ്മേളനത്തില്‍ സതീഷും, ശാന്തകുമാറും പങ്കെടുത്തിട്ടില്ല.
56 Less than a minute