HEALTHBREAKING NEWS

‘കൊവാക്‌സിന്‍ 50 ശതമാനം മാത്രം ഫലപ്രദം’; റിപ്പോര്‍ട്ടുമായി ലാന്‍സെറ്റ്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ്19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അമ്പത് ശതമാനം മാത്രമേ ഫലപ്രാപ്തിയേ ഉള്ളൂവെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രണ്ട് ഡോസ് വാക്‌സിനെടുത്താല്‍ 50 ശതമാനം മാത്രമേ ഫലപ്രാപ്തിയുള്ളൂവെന്നും ജേര്‍ണലില്‍ വ്യക്തമാക്കുന്നുണ്ട്.
ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്‌സിന്റെ ഫലപ്രാപ്തി കുറയുന്നതിന് കാരണമായതാകാമെന്നും ലാന്‍സെറ്റ് വ്യക്തമാക്കുന്നുണ്ട്. ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കൊവാക്‌സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അന്തിമ പഠനം പൂര്‍ത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തല്‍ നടത്തിയത്.
കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിരുന്ന സമയത്ത് ഡല്‍ഹി എയിംസില്‍ ഏപ്രില്‍ പതിനഞ്ചിനും മെയ് 15നും ഇടയിലുള്ള ദിവസങ്ങളില്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 2,714 ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ച് പഠനം നടത്തിയിരുന്നു. ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പഠനലാലത്ത് ഡെല്‍റ്റ വേരിയന്റ് കേസുകളായിരുന്നു ഇവരില്‍ കൂടുതല്‍ പേര്‍ക്ക്. എന്നാല്‍, രോഗമുള്ളവരില്‍ 80 ശതമാനം പേരിലും ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.
നവംബര്‍ മൂന്നിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70 ശതമാനം ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
കൊവിഡ് പ്രതിരോധരംഗത്ത് ഇന്ത്യയുടെ കുതിച്ചു ചാട്ടത്തെയാണ് പഠനം സൂചിപ്പിക്കുന്നതെന്ന് എയിംസിലെ മെഡിസിന്‍ അഡീഷണല്‍ പ്രഫസര്‍ മനീഷ് സൊനേജ പറഞ്ഞു. ‘വാക്‌സിന്റെ പ്രവര്‍ത്തനം എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് തങ്ങള്‍ നടത്തിയ പഠനം. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളേക്കാള്‍ മികച്ചതാണ് പ്രതിരോധ വാക്‌സിനുകളെന്നാണ് പഠനം തെളിയിക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker