BREAKING NEWSWORLD

കൊവിഡ് കഴിഞ്ഞപ്പോള്‍ ‘ഏമ്പക്കം’; മുന്‍ മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ ഇപ്പോള്‍ പെട്ടിരിക്കുകയാണ്

മെല്‍ബണ്‍: കൊവിഡ് 19 ബാധിച്ചു നെഗറ്റീവായാലും കുറച്ചു കാലത്തേയ്ക്ക് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ശ്വാസതടസ്സവും ചുമയും ശരീരവേദനും എല്ലാം പലരും ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ കൊവിഡ് ബാധിച്ചതിനു ശേഷം തനിക്കുണ്ടായ വേറിട്ട അനുഭവം തുറന്നു പറയുകയാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവെന്‍സറും മുന്‍ മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയുമായ ഒലിവിയ മോളി റോജേഴ്‌സ്.
അനിയന്ത്രിതമായ ഏമ്പക്കമാണ് ഒലിവിയയ്ക്ക് സഹിക്കാന്‍ കഴിയാത്തത്. ഇത് കൊവിഡിന്റെ അത്ര പരിചിതമല്ലാത്ത പാര്‍ശ്വഫലമാണെന്നാണ് അവര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകരോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കൊവിഡിനു ശേഷം എനിക്ക് അതിസാധാരണമായതും രസകരമായതുമായ ഒരു ലക്ഷണമാണ് ഉണ്ടായത്. എനിക്ക് ഏമ്പക്കം നിര്‍ത്താന്‍ കഴിയുന്നില്ല.’ 29കാരിയായ ഒലിവിയ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഈ ലക്ഷണം തനിക്കു മാത്രമേ ഉള്ളോ എന്നാണ് താരം ചോദിക്കുന്നത്.
കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും ഈ പ്രശ്‌നവുമായി മുന്നോട്ടു പോകാമെന്നു തന്നെയാണ് ഒലിവിയയുടെ തീരുമാനം.
ക്രിസ്മസ് അവധിക്കാലത്തായിരുന്നു ഒലിവിയ റോജേഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ക്രിസ്മസിനു ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മറ്റു രോഗലക്ഷണങ്ങളെല്ലാം പെട്ടെന്നു തന്നെ അവസാനിച്ചെങ്കിലും ഏമ്പക്കം വിടുന്നതു മാത്രം അവസാനിച്ചില്ല.തുടര്‍ന്ന് ഗൂഗിളില്‍ പരതിയപ്പോള്‍ ഏമ്പക്കവും കൊവിഡിന്റെ ഒരു ലക്ഷണമാണെന്നു കണ്ടെത്തിയെന്നാണ് താരം അവകാശപ്പെടുന്നത്.
‘എനിക്ക് ഏമ്പക്കം വിടുന്നത് നിര്‍ത്താന്‍ കഴിയുന്നില്ല. ഇതോടെ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. കൊവിഡ് ദഹനവ്യവസ്ഥയെ ബാധിക്കുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാകുന്നത് എന്നാണ് ഞാന്‍ കണ്ടെത്തിയത്. ഇത് അത്ര സാധാരണമല്ല.’ ഒലിവിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം, ഒലിവിയ റോജേഴ്‌സ് അവകാശപ്പെട്ട രോഗലക്ഷണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വഴി നേരിട്ട് സ്ഥിരീകരിക്കാന്‍ സമയം മലയാളത്തിനു സാധിച്ചിട്ടില്ല. സിഡിസി അടക്കമുള്ള ഔദ്യോഗിക ഏജന്‍സികളും ഏമ്പക്കത്തെ ഒരു കൊവിഡ് ലക്ഷണമായി പട്ടികപ്പെടുത്തിയിട്ടില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കൊവിഡ് രോഗികളില്‍ ദഹനക്കുറവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ലക്ഷണമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് സിഡിസി വ്യക്തമാക്കുന്നുണ്ട്.
ഏമ്പക്കത്തിനു പുറമെ ശരീരവേദനയും കൈമുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കും വേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഒലിവിയ വ്യക്തമാക്കി. കൂടാതെ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കണ്ണുകള്‍ക്കു ചുറ്റും ചുവന്ന നിറവും തൊണ്ടവേദനയും കഫക്കെട്ടും ഇവര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ജനുവരി എട്ടിനു ഐസൊലേഷന്‍ അവസാനിപ്പിച്ചു പുറത്തിറങ്ങുമെന്നാണ് ഒലിവിയ അറിയിച്ചിട്ടുള്ളത്. ക്വാറന്റീനിലിരിക്കേ തന്റെ ചിത്രങ്ങളും ഒലിവിയ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker