BREAKING NEWSKERALALATEST

കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം; കേരളത്തില്‍ നിന്നും ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്രം

കൊച്ചി: കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള കേന്ദ്ര ധനസഹായത്തിനായി കേരളത്തില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതായി ഡീന്‍ കുര്യാക്കോസ് എംപി. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചതെന്ന് ഇടുക്കി എംപി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്ക് പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നത്. ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. 18 വയസ്സ് വരെ മാസാമാസം സ്‌റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്‌കീമില്‍ ലഭ്യമാകും. കേരളത്തില്‍ നിന്നും ഒരു കുട്ടി പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.’
പിഎം കെയേഴ്‌സ് സ്‌കീമില്‍ നിന്ന് കൊവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള സഹായത്തിനായി കേരളത്തില്‍ നിന്നും ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. കേരളത്തില്‍ 9 കുട്ടികള്‍ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നല്‍കിയിട്ടുള്ളത് ഡീന്‍ കുര്യാക്കോസ് പറയുന്നു.
ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ പോലും കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker