LATESTKERALA

കൊവിഡ് രൂക്ഷം; കോഴിക്കോട്ട് പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്രയ്ക്ക് നിരോധനം

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കളക്ടര്‍ നിരോധിച്ചു. നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

പൊതുപരിപാടികള്‍ക്ക് തുറസായ സ്ഥലത്ത് 200 പേരും അടച്ചിട്ട സ്ഥലത്ത് 100 പേര്‍ക്കും മാത്രമെ പങ്കെടുക്കാന്‍ അനുമതിയുള്ളു. ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ ആളുകള്‍ അനുവദിക്കില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കളക്ടറുടെ ഉത്തരവില്‍.

Related Articles

Back to top button