BREAKING NEWSLATESTNATIONAL

കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി യാത്ര; റിക്ഷ ആംബുലന്‍സാക്കി ഒരു വനിത

കോല്‍ക്കത്ത: ബാംഗാളിലെ ആദ്യ ഇ റിക്ഷ വനിത ഡ്രൈവര്‍ കൊവിഡ് രോഗികള്‍ക്കായി മാതൃകാപരമായ ഒരു പ്രവര്‍ത്തവുമായി എത്തിയിരിക്കുകയാണ്. കൊവിഡ് രോഗികള്‍ക്ക് തന്റെ ഓട്ടോയില്‍ സൗജന്യമായി എവിടെയും യാത്ര ചെയ്യാം. മുന്‍മുന്‍ സര്‍ക്കാര്‍ എന്ന ബംഗാളി വനിതയുടെ ഈ പ്രവര്‍ത്തനത്തിന് നിറഞ്ഞ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നത്.
പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍ നിന്നാണ് ഈ വനിത. കൊറോണക്കാലത്ത് ഒരു കോള്‍ മതി. എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്‍കാന്‍ ഇവര്‍ തയ്യാറാണ്. കൊവിഡ് ബാധിച്ച് നിരവധി പേര്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ഉപജീവനത്തേക്കാള്‍ വലുത് കാരുണ്യമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തെ സഹായിക്കാന്‍ ഇറങ്ങുകയാണിവര്‍. കൊവിഡ് രോഗികളില്‍ നിന്ന് ഒരു രൂപ പോലും വാങ്ങാതെ.
കഴിഞ്ഞ കൊവിഡ് തരംഗത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ ചിലര്‍ കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനും മറ്റുമായി അമിത പണം ഈടാക്കിയിരുന്നു. ഇതാണ് 49 കാരിയായ മുന്‍മുനിനെ പൊതുസേവനത്തിന് പ്രേരിപ്പിച്ചത്.രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുതിനും ആവശ്യം വന്നാല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിനും സൗജന്യ സേവനം.
കൊവിഡ് രോഗികളുടെ കുടുംബങ്ങളും പോലീസ് സ്റ്റേഷനുമൊക്കെ സാനിറ്റൈസ് ചെയ്യുന്നതിനും മുന്‍മുന്‍ മുന്നിലുണ്ട്. ഒരു പ്രതിഫലവും വാങ്ങാതെയാണ് ഇത്തരം സേവനങ്ങള്‍. രാജ്യം കൊവിഡിനെതിരെ പോരടിക്കുമ്പോള്‍ പ്രതിഫലമോ, ഉപജീവനമോ ഒന്നും കാര്യമാക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഇത്തരംമുന്നണി പോരാളികളും ഉണ്ട് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker