LOCAL NEWSIDUKKI

കോടികള്‍ ചിലവഴിച്ച വ്യവസായ പാര്‍ക്ക് അവഗണനയില്‍

 


ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ കുപ്പാറ ചാലില്‍  6 കോടി രൂപ മുടക്കി 2011 ല്‍ പണിത വ്യവസായ സ്ഥാപനം നശിച്ച നിലയില്‍ .രണ്ടര ഏക്കര്‍ സ്ഥലത്ത് ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ വിസ്രതിയില്‍ നിര്‍മ്മിച്ച ഈ സ്ഥാനം പണി പൂര്‍ത്തീകരിച്ച് 5 വര്‍ഷം കഴിഞ്ഞാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രണ്ടായിരം വനിതകള്‍ക്ക് ജോലി കെടുക്കുകയായിരുന്നു ലക്ഷ്യം .ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങാതെ വന്നപ്പോള്‍ പ്രദേശത്തെ രാഷ്ട്രി യ – സാംസ്‌കാരിക സംഘടനകളുടെ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായി തമിഴ്‌നാട്ടിലെ ഒരു സ്വാകാര്യ കമ്പനിക്ക് ഈ സ്ഥാപനം വാടകയ്ക്കു കൊടുത്തു. 200 വനിതകള്‍ക്ക് ജോലി കെടുത്തു കൊണ്ട് തുടങ്ങിയ വസ്ത്ര സ്ഥാപനം കഴിഞ്ഞ ഫെബ്രുവരി മാസം അടച്ചു പൂട്ടി. ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് യാതൊരുവിധ ആനുകൂല്യവും കൊടുത്തില്ല. ഈ പ്രശനത്തിന് പരിഹാരം കാണുന്നതിന് ജനപ്രതിനിധികളോ സര്‍ക്കാരോ നാളിതുവരെ ഇടപെട്ടില്ല എന്ന ആക്ഷേപമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker