BREAKING NEWSKERALALATEST

കോടിയേരിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും, സംസ്‌കാരം നാളെ പയ്യാമ്പലത്ത്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട പറയാന്‍ ഒരുങ്ങി കേരളം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് രാവിലെ 9.30 ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരില്‍ എത്തിക്കും. ഭാര്യ വിനോദിനിയും മകന്‍ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. നാളെ മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

രാവിലെ 10.30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയില്‍ എത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ ഇന്ന് രാത്രി വരെ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ വീട്ടിലും, 11 മണി മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും.നാളെ മൂന്ന് മണിക്ക് പയ്യാന്പലത്താണ് സംസ്‌കാരം.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി 8 മണിക്കായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍,എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രിയ സഖാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker