കോട്ടയം: കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വൈകിയെങ്കിലും തീരുമാനം നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, മകന് ഏല്‍പ്പിച്ച പരിക്കില്‍ നിന്നും രക്ഷപെടാനാണ് കോടിയേരി രാജി വച്ചതെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇത്രെയധികം ദുഷിച്ച കാലഘട്ടമുണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.