KERALALATEST

കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികള്‍ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്; വി.ടി ബല്‍റാം

ബിനീഷ് കോടിയേരിയുടെ വസതിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെയുള്ള നാടകീയരംഗങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനുമായി വി.ടി ബല്‍റാം എം.എല്‍.എ.

പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാല്‍ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികള്‍ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുതെന്ന് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന സര്‍ക്കാറിനെതിരെ സമരം ചെയ്ത പ്രതിപക്ഷത്തെ മരണത്തിന്റെ വ്യാപാരികളെന്ന് സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെടെ ആക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാല്‍ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികള്‍ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കള്‍ക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.
ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കള്‍ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker