കോട്ടയം: കോട്ടയത്ത് യുവ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജാണ് മരിച്ചത്. പച്ചക്കറി വാങ്ങുന്നതിനിടെ കടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണ കാരണം ഹൃദയാഘാതമെന്നാണ് പ്രഥമിക നിഗമനം. കുറവിലങ്ങാട് സ്വദേശിയായ ജോബോയ് യൂത്ത് കോണ്‍ഗ്രസ് , കെഎസ് യു ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
57 Less than a minute