കോട്ടയം: നഗരസഭയിൽ പെൻഷൻ വിതരണത്തിന്റെ മറവിൽ വൻ തട്ടിപ്പ്. ജീവനക്കാരൻ മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി വർഗീസിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ നഗരസഭ സെക്രട്ടറി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
നിലവിൽ വൈക്കം നഗരസഭയിലാണ് അഖിൽ ജോലി ചെയ്യുന്നത്. പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖിൽ പെൻഷൻ നൽകേണ്ടവരുടെ പട്ടികയിലില്ലാത്ത പി ശ്യാമള എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് മാസങ്ങളായി അനധികൃതമായി വൻ തുക അയച്ചതായാണ് കണ്ടെത്തല്‍.