കോട്ടയം ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമം. ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരില്‍ 2 പേര് മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
കാലായില്‍ സുകുമാരന്റെ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത് മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തില്‍ എന്നാണ് സൂചന. ഇന്നലെ രാത്രി 10.30ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്നാണ് രണ്ടാമത്തെ മരണം.