LATESTBREAKING NEWSKERALA

കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത: ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട പിതാവ് മരിച്ചു,മാതാവ് ആശുപത്രിയില്‍

കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത. ഭക്ഷണവും മരുന്നും നൽകാതെ മുറിയിൽ ഒറ്റപ്പെടുത്തി. അവശനിലയിലായ പിതാവ് പൊടിയൻ (80) മരിച്ചു. മാനസികനില തകരാറിലായ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ റെജി ഒളിവിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല. അയൽവാസികൾ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിട്ടിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊടിയന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related Articles

Back to top button