ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യാൻ വിളിച്ച ഏഴു പേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ തന്നെയാണ് പ്രതിയെന്ന് ഇപ്പോൾ പൊലീസിനു സംശയിക്കുന്നുണ്ട്. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിക്ക് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നൽകിയിരുന്നു. കുറ്റകൃത്യം നടന്ന ദിവസവും പ്രതി വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇയാൾക്ക് കുടിക്കാൻ വെള്ളം നൽകി. തുടർന്ന് ഇയാൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ഇത് നൽകാനാവില്ല എന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് തർക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രതി ഒരു ചെറുപ്പക്കാരൻ തന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കുമരകത്താണ് ഇയാൾ താമസിച്ചിരുന്നത്. ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരെയുടെയും കൈകാലുകളിൽ ഷോക്കടിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണം പോയ കാർ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. കുമരകം വഴിയാണ് കാർ സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ചെങ്ങളത്തെ പെട്രോൾ പമ്പിൽ കാറുമായി എത്തി ഇന്ധനം നിറക്കുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഈ ദൃശ്യത്തിൽ പതിഞ്ഞ മുഖവുമായി സാമ്യമുള്ള ആളുകളെക്കുറിച്ചുള്ള അന്വേഷണം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ കസ്റ്റഡിയിൽ എടുത്തിരുന്നത്.