കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകളില്‍ 12 ഇടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട്, ഭരണങ്ങാനം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കങ്ങഴ, പുതുപ്പള്ളി, കുമരകം, തലയാഴം എന്നിവിടങ്ങളിലാണ് എല്‍ഡിഎഫിന് ലീഡ്. ഉഴവൂര്‍, പൂഞ്ഞാര്‍, പാമ്പാടി, കിടങ്ങൂര്‍ എന്നീ നാലു ഡിവിഷനുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാനായിട്ടുള്ളത്.
പാലാ നഗരസഭ വാർഡ് 6 ല്‍ എല്‍ഡ്എഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിൽ വിജയിച്ചു.