LOCAL NEWSKERALAKOTTAYAM

‘കോട്ടയത്തെ ആകാശപ്പാതയ്ക്ക് ഇങ്ങനേയും ഒരു സൗന്ദര്യം ഉണ്ടായിരുന്നോ?’; ആന്റോ വര്‍ഗ്ഗീസിന്റെ ഫോട്ടോഷൂട്ട് വൈറല്‍

കോട്ടയം: യുവ ഫോട്ടോഗ്രാഫര്‍ ആന്റോയും കൂട്ടുകാരും ഒരുങ്ങിയിറങ്ങിയതോടെ ആര്‍ക്കും വേണ്ടാതെ കിടന്ന ആകാശപ്പാത സ്റ്റുഡിയോ ഫ്ളോറായി. നാട്ടുകാര്‍ പരാതി പറഞ്ഞു മടുത്ത, പടവലം കൃഷി തുടങ്ങണമെന്നാവശ്യപ്പെട്ട ആകാശപ്പാതയാണ് രാത്രിയ്ക്കു രാത്രി ആന്റോയും സുഹൃത്തുക്കളും ചേര്‍ന്നു സ്റ്റുഡിയോ ഫ്ളോറാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് രണ്ടും കല്‍പ്പിച്ച ഫോട്ടോഷൂട്ടിനുള്ള വേദിയാക്കി ആകാശപ്പാതയെ മാറ്റായത്.

നാലു വര്‍ഷം മുന്‍പാണ് നഗരമധ്യത്തില്‍ ആകാശപ്പാത സ്ഥാപിക്കുന്നതിനായി ശീമാട്ടി റൗണ്ടാന പൊളിച്ച് ഇവിടെ കമ്പികള്‍ നാട്ടിയത്. സര്‍ക്കാര്‍ ഭരണം മാറിയതോടെ ആകാശപ്പാത കോട്ടയം നഗരത്തിനു മുകളില്‍ എട്ടുകാലി വല പോലെ തല ഉയര്‍ത്തി നിന്നു.

നിരന്തരം നാട്ടുകാരുടെ പരാതിയും സമരവും ശക്തമായി നടന്നതും, ട്രോളുകളില്‍ പടവലം വള്ളി പടര്‍ന്നു കയറിയതും മാത്രമായിരുന്നു ഇതുവരെ ഈ ആകാശപ്പാതയ്ക്കുണ്ടായിരുന്ന പ്രധാന പേര്. എന്നാല്‍, അതി ഭയങ്കരമായ ലൈറ്റിംങും, സൈറ്റിംങും മോഡല്‍ ഷൂട്ടിങുമായി ആന്റോയും സംഘവും ആകാശപ്പാതയുടെ തലവര തന്നെ മാറ്റി മറിക്കുകയായിരുന്നു.

ഒറ്റ നോട്ടത്തില്‍ ആകാശപ്പാതയാണ് എന്നു തോന്നാത്ത രീതിയില്‍, ഏതോ സ്റ്റുഡിയോ ഫ്ളോറാണ് എന്നു തോന്നുന്നതായിരുന്നു ഈ ഫോട്ടോഷൂട്ടിലെ സ്ഥലം. വ്യത്യസ്തമായ ഷൂട്ടിനു ആന്റോയുടെ ക്യാമറയ്ക്കു മുന്നില്‍ മോഡലായത് ടീന എന്ന മോഡലായിരുന്നു. ചുവന്ന സാരിയില്‍ ക്രിസ്മസ് തൊപ്പി വച്ച്, നീല പ്രകാശം നിറഞ്ഞ ആകാശപ്പാതയ്ക്കടിയിലായിരുന്നു ആന്റോയുടെ ക്രിസ്മസ് ഫോട്ടോഷൂട്ട്. എന്തായാലും ആകാശപ്പാത കൊണ്ട് ഇത്തരത്തില്‍ ഒരു നേട്ടമുണ്ടായല്ലോ എന്നാണ് കോട്ടയത്തുകാര്‍ക്ക് പറയാനുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker