കോട്ടയം: കോവിഡ് കാലത്ത് അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററിന് അഞ്ചേകാല്‍ ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ നല്കി കെഎസ്ഇബിയുടെ ഇരുട്ടടി. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോടിലെ അഞ്ചാനി സിനിമാസ് തിയറ്റര്‍ ഉടമയുമായ ജിജി അഞ്ചാനിക്കാണ് അഞ്ചേകാല്‍ ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കിട്ടിയത്.
യുവസംരംഭകന് കൂടിയായ ജിജി, 2019 ഡിസംബറിലാണ് അഞ്ചാനി സിനിമാസ് എന്ന തിയേറ്റര്‍ തുടങ്ങിയത്. കോവിഡ് വ്യാപിച്ചതോടെ സംസ്ഥാനത്തെ മറ്റു തിയേറ്ററുകള്‍ക്കൊപ്പം മാര്‍ച്ചില്‍ അഞ്ചാനി സിനിമാസും അടച്ചിട്ടു.
ഇത്തരത്തില്‍ അടച്ചിട്ട തിയോറ്ററിനാണ് അഞ്ചേ കാല് ലക്ഷത്തിന്റെ വൈദ്യുതി ബില്‍ ലഭിച്ചത്. ജിഎസ്ടിക്ക് പുറമെ വിനോദനികുതി കൂടി ഏര്‍പ്പെടുത്തി നടുവൊടിച്ചാല്‍ ഒരു തിയറ്റര്‍ ഉടമയ്ക്കും തിരിച്ചുവരാന്‍ കഴിയില്ലെന്ന് ജിജി പറയുന്നു. ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മുന്പില് മറ്റു വഴിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.