KERALANEWS

കോട്ടയത്ത് കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു

കായികാധ്യാപിക സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ (50) ആണ് മരിച്ചത്. മുൻ അത്ലീറ്റായ മനു ജോണ്‍ എംജി സർവകലാശാലാ ക്രോസ് കണ്‍ട്രി ടീം മുൻ ക്യാപ്റ്റനാണ്.24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂള്‍ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു.

ഇന്നലെ രാവിലെ ഒമ്ബതുമണിയോടെ സ്കൂളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30നു സ്കൂളിലെത്തിക്കും. തുടർന്ന് വൈകീട്ട് പറാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്കരിക്കും.

Related Articles

Back to top button