BUSINESS NEWSBUSINESS

കോട്ടയത്ത് പെപ്പര്‍ഫ്രൈയുടെ പുതിയ സ്റ്റുഡിയോ തുറന്നു

കോട്ടയം: ഇകൊമേഴ്‌സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്‌സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ രണ്ടാമത്തെ സ്റ്റുഡിയോ കോട്ടയത്ത് തുറന്നു. ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക് സാന്നിധ്യം വ്യാപിപിക്കാനും, ഹോം, ലിവിങ് സ്‌പേസ് തുടങ്ങിയ വിപണികളില്‍ ഒമ്‌നി ചാനല്‍ ബിസിനസ് രൂപപ്പെടുത്താനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓഫ്‌ലൈന്‍ വിപുലീകരണം. രാജ്യത്ത് 174ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് 90 ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.
ഇന്ത്യയിലെ ഫര്‍ണിച്ചര്‍ റീട്ടെയില്‍ മേഖലയെ മാറ്റിമറിച്ച പെപ്പര്‍്രൈഫ രാജ്യത്തുടനീളമുള്ള എഫ്ഒഎഫ്ഒ സ്റ്റുഡിയോകളുടെ വിപുലീകരണത്തിലൂടെ കമ്പനിയുടെ ഓമ്‌നിചാനല്‍ തന്ത്രം മുന്നോട്ടുകൊണ്ടുപോകുന്നു. നിലവില്‍ 90ലധികം പങ്കാളികളുമായി ചേര്‍ന്ന് കമ്പനി പ്രവര്‍ത്തിക്കുന്നു. ക്യുആര്‍എസ് റീട്ടെയില്‍ ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച പുതിയ സ്റ്റുഡിയോ 1070 ചതുരശ്രഅടി വിസ്താരത്തില്‍ കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.
കൃുആര്‍എസ് റീട്ടെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് കോട്ടയത്ത് തങ്ങളുടെ പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പെപ്പര്‍്രൈഫ ഫ്രാഞ്ചൈസിങ് അന്‍ഡ് അലയന്‍സസ് ബിസിനസ് ഹെഡ് അമൃത ഗുപ്ത പറഞ്ഞു. ഇന്ന് പെപ്പര്‍്രൈഫ ഉപഭോക്തൃ ഇടപെടലുകളുടെ വലിയൊരു ഭാഗം എആര്‍, വെര്‍ച്വല്‍ ഉല്‍പ്പന്ന ഇടപെടലുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടും വീടെന്ന വികാരം ജനിപ്പിക്കുക എന്ന തങ്ങളുടെ ദൗത്യത്തിലൂടെ, സ്ഥിരമായി മികച്ച ഉപഭോക്തൃ സേവനം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ പ്രമുഖ ഹോം, ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍്രൈഫയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. പെപ്പര്‍ഫ്ര ഒരു വ്യത്യസ്ത ഓമ്‌നിചാനല്‍ ബിസിനസ്സിന് തുടക്കമിട്ടു, ഏറ്റവും വലിയ ഓമ്‌നിചാനല്‍ ഹോം ആന്‍ഡ് ഫര്‍ണിച്ചര്‍ ബിസിനസ്സ് സൃഷ്ടിക്കുന്നതിനുള്ള യാത്രയില്‍ അവരുമായി സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പെപ്പര്‍്രൈഫ കാഞ്ഞിരപ്പള്ളി ഉടമ ദിനേശ് സി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker