KERALANEWS

കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍ നിന്നും കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടികൂടി

കോട്ടയം: ആന്ധ്രയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വന്ന കഞ്ചാവ് പിടികൂടി. അറുപത് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം സ്വദേശികളായ ജോസ്,?ഗോപു എന്നിവരാണ് പൊലീസ് പിടിയിലായത്. ജില്ലയില്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കടത്തി കൊണ്ടു വരികയായിരുന്നു എന്നാണ് സൂചന. കോവിഡ് വ്യാപനം മൂലം പൊലീസ് പരിശോധനയും നിരീക്ഷണവും കുറഞ്ഞതോടെ സംസ്ഥാനത്ത് ലഹരി മരുന്ന് കടത്ത് ശക്തമായിട്ടുണ്ട്.ഇതേത്തുടര്‍ന്ന് പൊലീസും എക്‌സൈസും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker