മാഡ്രിഡ്: ടിക്ക് ടോക്കില്‍ 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമായ നയിം ഡാരെച്ചി എന്ന യുവാവിനെതിരെ ആരോപണം ശക്തം. കോണ്ടം ധരിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന വെളിപ്പെടുത്തലാണ് 19കാരനായ ഡാരെച്ചിയെ വിവാദത്തിലാക്കിയത്. വെളിപ്പെടുത്തലിന് പിന്നാലെ യുവാവുമായി അടുത്തബന്ധം പുലര്‍ത്തുന്ന സ്ത്രീകളും പരാതിയുമായി രംഗത്തുവന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടിക് ടോക്ക് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിലെ താരമായ യുവാവാണ് 19കാരനായ നയിം ഡാരെച്ചി. ടിക് ടോക്കില്‍ മാത്രം 26 മില്യണ്‍ ഫോളേവേഴ്സാണ് ഇയാള്‍ക്കുള്ളത്. യുട്യൂബ് ചാനലില്‍ 3.9 ദശലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട്. 2016 മുതലാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായത്. പാട്ടും നൃത്തവുമായി ബന്ധപ്പെട്ട വീഡിയോകളും ധാരാളം വ്ലോഗുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ഡാരെച്ചിയുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇതോടെ വിവിധ മാധ്യമങ്ങളില്‍ യുവാവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവന്നു. ടിക്ക് ടോക്കില്‍ താരമായതോടെ അതിവേഗം പ്രശസ്താനാകുകയും ചെയ്തു.
ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സ്പാനിഷ് ടിക്ക് ടോക്കറായ നയിം ഡാരെച്ചി വിവാദ പ്രസ്താവന നടത്തിയത്. ലൈംഗിക ബന്ധത്തിനിടെ കോണ്ടം ധരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ലൈംഗിക ബന്ധത്തിനിടെ ഞാന്‍ കോണ്ടം ധരിക്കാറില്ല. എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണത്. കിടപ്പറയില്‍ ഞാന്‍ കോണ്ടം ധരിച്ചിട്ടില്ലെന്ന് പങ്കാളി അറിവുണ്ടാകില്ല. ഗര്‍ഭനിരോധ ഉറ ധരിക്കാതിരുന്നിട്ടും തനിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകള്‍ ഗര്‍ഭിണിയായിട്ടില്ല’ എന്നുമായിരുന്നു ഡാരോച്ചി പറഞ്ഞത്. അഭിമുഖം വൈറലായതോടെ ഡാരെച്ചിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പ് ശക്തമായി. നിരവധി യുവതികള്‍ ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തുവന്നു.
അഭിമുഖം വൈറലാകുകയും വിവാദം ശക്തമാകുകയും ചെയ്തതോടെ പ്രതികരണവുമായി നയിം ഡാരെച്ചി രംഗത്തുവന്നു. താന്‍ പറഞ്ഞത് വെറും ഭ്രാന്താണെന്നും പ്രസ്താവനയില്‍ തന്നോട് ക്ഷമിക്കണമെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. എല്ലാവരും എന്നോട് ക്ഷമിക്കണം. തന്റെ അഭിപ്രായം തെറ്റായ രീതിയിലുള്ളതണ്. ചില സമയങ്ങളില്‍ ഉത്തരവാദിത്തം തിരിച്ചറിയാന്‍ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താനുമായി ബന്ധം പുലര്‍ത്തിയ സ്ത്രീകളെക്കുറിച്ചുള്ള സൂചനകള്‍ ഡാരോച്ചി നല്‍കിയിട്ടില്ല.
ടിക് ടോക്കിലും യു ട്യൂബിലുമായി ലക്ഷക്കണക്കിന് ഫോളേവേഴ്സുള്ള ഡാരെച്ചിയുടെ പ്രസ്താവന അതിവേഗം വൈറലായതോടെ സ്പെയിനിലെ രാഷ്ട്രീയ നേതാവും മന്ത്രിയുമായ ഐറിന് മരിയ മോണ്ടെറോ ഗില്‍ രംഗത്തുവന്നു. ‘പങ്കാളിമാരോടുള്ള ഡാരെച്ചിയുടെ സമീപനത്തെ ആക്രമണമായി കണക്കാക്കാം. പങ്കാളിയറിയാതെ കൊണ്ടം ഉപേക്ഷിക്കുന്നതും സ്ഖലനം നടത്തുന്നതും ലൈംഗിക ചൂഷണമാണ്. ലൈംഗിക ആക്രമണമായിട്ട് കണക്കാക്കാവുന്ന കാര്യമാണിത്. ഇത്തരം പ്രവര്‍ത്തി ചെയ്തിട്ട് 26 ദശലക്ഷം അനുയായികളോട് വിളിച്ച് പറയുന്നത് അംഗീകരിക്കാന്‍ ആവാത്ത കാര്യമാണ്’ എന്നും മന്ത്രി പറഞ്ഞു.
ഡാരെച്ചിയുടെ പ്രസ്താവനയ്ക്കെതിരെ ട്വിറ്ററിലടക്കം വ്യാപക എതിര്‍പ്പാണ് ഉയരുന്നത്. വെളിപ്പെടുത്തല്‍ ഉണ്ടായതിന് പിന്നാലെ യുവാവിനെതിരെ ആന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എത്ര പേര് ലൈംഗിക പീഡനത്തിനിരയായി എന്നാകും അന്വേഷണം ഉണ്ടാകുക. ശിക്ഷിക്കപ്പെട്ടാല്‍ ഒന്ന് മുതല്‍ 12 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും. ഡാരെച്ചി സീരിയല്‍ കില്ലര്‍ ആണെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. യുവാവ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഇയാളെ ജയിലില്‍ അയക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. പങ്കാളിയറിയാതെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ ബലാത്സംഗമാണെന്നാണ് ഒരാള്‍ ട്വിറ്ററില്‍ പറഞ്ഞത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവരം പൊതുസമൂഹത്തിനോട് പറഞ്ഞ രീതിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.