തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം അതിരുവിടുകയാണെന്നും ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
എല്ലാകാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുണ്ട്. ഇന്നതു പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് മാറുന്നു. പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നതു മാറണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം തെളിയിക്കുന്നത് അതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയം ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ പരിശോധിക്കുന്ന ഘട്ടത്തിലാണു ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരേ വിമര്‍ശനവുമായി വേണുഗോപാല്‍ രംഗത്തെത്തുന്നത്.