BREAKING NEWSKERALA

കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ഏകദേശ ധാരണ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ കെ.സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എമാര്‍ എല്ലാം അതാത് മണ്ഡലങ്ങളില്‍ വീണ്ടും മത്സരിക്കും. ഇത് സംബന്ധിച്ച് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ധാരണയായി. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണം എന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും വിജയ സാധ്യത പരിഗണിച്ച് ആ പട്ടികയില്‍ വന്നവര്‍ക്കും സീറ്റ് നല്‍കാനാണ് തീരുമാനം.

ഇതനുസരിച്ച് ഉമ്മന്‍ ചാണ്ടിക്ക് പുറമെ കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറവൂരില്‍ വി.ഡി സതീശനും വണ്ടൂരില്‍ എ.പി അനില്‍കുമാറിനുമാണ് വീണ്ടും ടിക്കറ്റ് നല്‍കിയത്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനായി എ ഗ്രൂപ്പും ജോസഫ് വാഴയ്ക്കാനായി(മൂവാറ്റുപുഴ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി) ഐ ഗ്രൂപ്പും സമ്മര്‍ദം തുടരുകയാണ്.
മാതൃു കുഴല്‍നാടനെ ഏത് സീറ്റിലേക്ക് പരിഗണിക്കും എന്നതാണ് മറ്റൊരു തര്‍ക്ക വിഷയം. മൂവാറ്റുപുഴില്‍ വാഴക്കന്റെയും കുഴല്‍നാടന്റെയും പേരുകള്‍ തമ്മിലുള്ള തര്‍ക്കം വന്നതോടെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഡോളി കുര്യാക്കോസിന്റെ പേരിനാണ് ഒടുവില്‍ മുന്‍തൂക്കം. പകരം കുഴല്‍നാടനെ ചാലക്കുടിയില്‍ പരിഗണിക്കുന്നു. വാര്‍ത്ത വന്നതോടെ ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട എന്ന മുദ്രാവാക്യം വിളികളും പ്രകടനത്തില്‍ ഉയര്‍ന്നു.
കാട്ടാക്കടയില്‍ മലയിന്‍കീഴ് വേണുഗോപാലിന്റെ പേരാണ്പരിഗണിക്കുന്നത്.

കോവളംഎം. വിന്‍സെന്റ്
അരുവിക്കര-കെ.എസ് ശബരീനാഥന്‍
തിരുവനന്തപുരം-വി.എസ് ശിവകുമാര്‍
ഹരിപ്പാട്-രമേശ് ചെന്നിത്തല
അരൂര്‍-ഷാനിമോള്‍ ഉസ്മാന്‍
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി
എറണാകുളം-ടി.ജെ വിനോദ്
പറവൂര്‍-വി.ഡി സതീശന്‍
തൃക്കാക്കര-പി.ടി തോമസ്
കുന്നത്തുനാട്.-വി.പി സജീന്ദ്രന്‍
ആലുവ-അന്‍വര്‍ സാദത്ത്
പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി-റോജി എം ജോണ്‍
വടക്കാഞ്ചേരി-അനില്‍ അക്കര
പാലക്കാട്-ഷാഫി പറമ്പില്‍
തൃത്താല-വി.ടി ബല്‍റാം
വണ്ടൂര്‍-എ.പി അനില്‍കുമാര്‍
സുല്‍ത്താന്‍ ബത്തേരി-ഐ.സി ബാലകൃഷ്ണന്‍
പേരാവൂര്‍-സണ്ണി ജോസഫ്

ഏകദേശ ധാരണയായ പേരുകള്‍ ഇവയാണ്
ഉദുമ-ബാലകൃഷ്ണന്‍ പെരിയ
കണ്ണൂര്‍-സതീശന്‍ പാച്ചേനി
മാനന്തവാടി-പി.കെ.ജയലക്ഷ്മി
കല്‍പറ്റടി.- സിദ്ദിഖ്
നാദാപുരം-കെ പ്രവീണ്‍കുമാര്‍
ബാലുശ്ശേരി-ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത് -കെ.എം അഭിജിത്ത്
നിലമ്പൂര്‍-വി.വി പ്രകാശ്
പൊന്നാനി-എ.എം.രോഹിത്
തരൂര്‍- കെ.എ.ഷീബ
പട്ടാമ്പി -കെ.എസ്.ബി.എ തങ്ങള്‍
തൃശ്ശൂര്‍-പദ്മജ വേണുഗോപാല്‍
കൊടുങ്ങല്ലൂര്‍-സി.എസ്.ശ്രീനിവാസന്‍
കൊച്ചി-ടോണി ചമ്മിണി
വൈക്കം -പി.ആര്‍.സോന
പൂഞ്ഞാര്‍-ടോമി കല്ലാനി
ചേര്‍ത്തല-എസ് ശരത്
കായംകുളം-എം.ലിജു
റാന്നി-റിങ്കു ചെറിയാന്‍
കഴക്കൂട്ടം-ജെ.എസ്.അഖില്‍
വാമനപുരം-ആനാട് ജയന്‍
പാറശാല-അന്‍സജിത റസല്‍
വര്‍ക്കല-ഷാലി ബാലകൃഷ്ണന്‍
നെടുമങ്ങാട്-ബി ആര്‍ എം ഷെഫീര്‍

രണ്ട് പേരുകള്‍ പരിഗണിക്കുന്ന മണ്ഡലങ്ങള്‍
ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റിയന്‍
കൊയിലാണ്ടി-എന്‍ സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍
തൃപ്പൂണിത്തുറ-കെ ബാബു, സൗമിനി ജയിന്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker