മാന്നാര്‍ : ജനകീയ അടിത്തറ ശക്തിപ്പെടുത്തി ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്.
ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരിപാടി മാന്നാര്‍ വള്ളക്കാലില്‍ ഗാന്ധിജി നെഹ്റുജി ഇന്ദിരാജി രാജീവ്ജി സ്മൃതി മണ്ഡപം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം വിഭാഗം ജനങ്ങളുടെയും വിശ്വാസം ആര്‍ജിച്ച്, എല്ലാവരെയും കൂട്ടി യോചിപ്പിച്ചു, ഒറ്റക്കെട്ടായി ഒരുമിച്ച് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസമ്മിതിയുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ വരും നാളുകളില്‍ മാറ്റിയെടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ടി സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, തോമസ് ചാക്കോ,ഷാജി കോവുംപുറത്തു, ഹരി കുട്ടമ്പേരൂര്‍, അജിത് പഴവൂര്‍, ടി എസ് ഷെഫീഖ്, അനില്‍ , ഷാജഹാന്, സുജിത്ത് ശ്രീരംഗം, വത്സല ബാലകൃഷ്ണന്, ജോഷ്വാ അത്തിമൂട്ടില്‍, പ്രദീപ്, ജോര്‍ജി ജോണ്‍, എബിന് തോമസ്, മോനച്ചന്, ജിപ്സ, കോശി മാന്നാര്‍ എന്നിവര്‍ പ്രസംഗിച്ചു.